കോഴിക്കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോ. വാർഷിക പൊതുയോഗവും, കുടുംബ സംഗമം ടാഗോർ സെന്റിനറി ഹാളിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഐ.ഡി.സി ഡയരക്ടറായി തിരഞ്ഞെടുത്ത വി.കെ.സി റസാക്കിന് സ്വീകരണം നൽകി. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോ. സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് മുഖ്യാതിഥിയായി. കുടുംബ സംഗമം ചെയർമാൻ ബാബു മാളിയക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ മുതിർന്ന മെമ്പർമാരെ ആദരിക്കുകയും, കുടുംബ സംഗമത്തോട് അനുബന്ധിച്ച് നടന്ന സ്പോർട്സ് മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. എം. അബ്ദുറഹിമാൻ സ്വാഗതവും, കുടുംബ സംഗമം കോ-ഓർഡിനേറ്റർ വി.പി ഹരിദാസ് യോഗത്തിൽ നന്ദിയും പറഞ്ഞു.