athletics

കോഴിക്കോട്: ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ അത് ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 5,6 തിയതികളിൽ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. 14,16,18,20 വയസിന് താഴെയുള്ളവർക്ക് മീറ്റിൽ പങ്കെടുക്കാം. ഒക്ടോബർ 20 മുതൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ മീറ്റിന് മുന്നോടിയായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ kozhikodesports@gmail.com എന്ന ഐഡി യിൽ 30 നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447910439 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി കെ.എം.ജോസഫ് അറിയിച്ചു.