വടകര: ചോറോട് കാളിദാസ സോഷ്യോ- കൾച്ചറൽ സെന്ററിന്റെയും എക്സൈസ് വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ലഘുലേഖയുടെ താലൂക്കുതല ഉദ്ഘാടനം നടന്നു. ചോറോട് ഗവ.എച്ച്.എസ്.എസിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. ഡി.ഡി സി.മനോജ് കുമാർ വടകര പൊലീസ് സ്റ്റേഷൻ പി.ആർ.ഒ സുനിൽകുമാറിന് കൈമാറി പ്രകാശനം ചെയ്തു. വാർഡംഗം ശ്യാമള പൂവ്വേരി അദ്ധ്യക്ഷയായി. എക്സൈസ് സി.ഐ ടി.എം.ശ്രീനിവാസൻ, പി.ടി.എ പ്രസിഡന്റ് വി എം മോഹനൻ, പ്രിൻസിപ്പൽ എൻ.കെ ഗിരീഷ് കുമാർ, പ്രധാനാദ്ധ്യാപിക ജ്യോതി മനോത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കാളിദാസ സോഷ്യോ കൾച്ചറൽ സെക്രട്ടറി കെ.സുരേഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.കെ വാസു നന്ദിയും പറഞ്ഞു