രാമനാട്ടുകര: കലാ-സാഹിത്യ രംഗത്ത്, സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും സമീപകാലത്ത് അവാർഡുകൾ ലഭിച്ച ഡോ.ആർ സുരേന്ദ്രൻ, എൻ.പി.പ്രഭാകരൻ, എം.എസ് ബാലകൃഷ്ണൻ, എം.എം സചീന്ദ്രൻ, പി.ടി രാജലക്ഷ്മി, വി.ആർ സുരേന്ദ്രൻ, കെ.സുന്ദർരാജൻ എന്നിവരെ പെൻഷനേഴ്സ് ഫോറം അനുമോദിച്ചു. സംസ്കൃത പണ്ഡിതനും, വിവിധ വിദേശ സർവകലാശാലകളിലെ വിസിറ്റിംഗ് ഫാക്കൽട്ടിയുമായ ഡോ. രാജേന്ദ്രൻ മെമന്റോകൾ നൽകി. കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ.നസീർ സമ്മേളനം ഉദ്ഘാടനംചെയ്തു. ഡോ.എം.സി.കെ വീരാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.പി. പവിത്രൻ പുരസ്കാര ജേതാക്കളെ സദസിന് പരിചയപ്പെടുത്തി. സരസ്വതി നന്ദി പറഞ്ഞു