തിരുവമ്പാടി: ആനക്കാംപൊയിൽ - കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് നിർദ്ദേശിക്കപ്പെട്ട കോടഞ്ചേരി, തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടിക്ക് അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. 11.1586 ഹെക്ടർ ഭൂമിയാണ് രണ്ട് വില്ലേജുകളിലായി ഏറ്രെടുക്കുക. സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് ആൻഡ് സയൻസ് കോളേജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട്, വിദഗ്ദ്ധ സമിതിയുടെ ശുപാർശ, കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ എൽ.എ.ആർ.ആർ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുകയെന്നും എം.എൽ.എ പറഞ്ഞു.