നാദാപുരം :രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണർത്ഥം,യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് നടത്തി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉന്നത വിജയികൾക്ക് അനുമോദനവും, വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും നടത്തി..
യൂത്ത് കോൺഗ്രസ് തൂണേരി മണ്ഡലം പ്രസിഡന്റ് ഇ പി സുജിത് അദ്ധ്യക്ഷത വഹിച്ചു.
എച്ച്.ആർ കൺസൾട്ട് മനോജ് മൈഥിലി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.. ആവോലം രാധാകൃഷ്ണൻ, പ്രിൻസ് ആന്റണി, പി രാമചന്ദ്രൻ,അശോകൻ തുണേരി, യു കെ വിനോദ് കുമാർ, ഫസൽ മാട്ടാൻ,വി എം ബിജേഷ്, പി.കെ സുജാത, കെ.മധുമോഹനൻ, വി.കെ.രജീഷ്, ഗോപി കൃഷ്ണൻ ആവോലം തുടങ്ങിയവർ പ്രസംഗിച്ചു.