കോഴിക്കോട്: തിരുത്തിയാട് ദേവി സഹായം റീഡിംഗ് റൂം ആൻഡ് ലൈബ്രറി ചരിത്രോത്സവം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. പി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് സി.എം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി എ.രാജരത്നം സ്വാഗതവും പി.ശിവാനന്ദൻ നന്ദിയും പറഞ്ഞു.