കോഴിക്കോട്: ഇന്ത്യൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി നടന്ന ജില്ലാതല മത്സര വിജയികളെ പ്രഖ്യാപിച്ചു. 10നും 16നും ഇടയിൽ പ്രായമായവരുടെ വിഭാഗത്തിൽ വി.ദേവിക (കൊയിലാണ്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ) ഒന്നാം സ്ഥാനവും എസ്.തീർത്ഥ (താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ) രണ്ടാം സ്ഥാനവും എൻ.സംവൃത (എം.എസ്.എസ് പബ്ലിക് സ്കൂൾ, എരഞ്ഞിക്കൽ) മൂന്നാം സ്ഥാനവും നേടി.
അഞ്ച് മുതൽ ഒമ്പത് വയസു വരെയുള്ളവരുടെ വിഭാഗത്തിൽ ആർ.പാർത്ഥവി (സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ) ഒന്നാം സ്ഥാനവും പി.വിനായക് ( തൃക്കോട്ടൂർ എ.യു.പി സ്കൂൾ) രണ്ടാം സ്ഥാനവും എ.ഋതുൽ (ചെമ്മരത്തൂർ എം.എൽ.പി സ്കൂൾ) മൂന്നാം സ്ഥാനവും നേടി. ഭിന്നശേഷി വിഭാഗത്തിൽ റെഡ് ഗ്രൂപ്പ് എയിൽ പരേഷ് തെയ്യഞ്ചേരി (ഗവ.യു.പി സ്കൂൾ മലാപ്പറമ്പ്) ഒന്നാമതായി. റെഡ് ഗ്രൂപ്പ് സി വിഭാഗത്തിൽ അമൻ പാഷ (കാരപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ) ഒന്നാം സ്ഥാനവും തേജശ്രീ.എൻ (കരുണ സ്പെഷ്യൽ സ്കൂൾ) രണ്ടാം സ്ഥാനവും ആദിത്യൻ എം.വി (കരുണ സ്പെഷ്യൽ സ്കൂൾ) മൂന്നാം സ്ഥാനവും നേടി.
യെലോ ഗ്രൂപ്പ് എ വിഭാഗത്തിൽ പി.ആദികേശൻ ( ജി.ജി.യു.പി.എസ് നല്ലൂർ) ഒന്നാം സ്ഥാനവും ഇഷ മെഹറിൻ (പ്രൊവിഡൻസ് എൽ.പി.എസ്) രണ്ടാം സ്ഥാനവും ഫാത്തിമ സെഹറിൻ (ആശാ കിരൺ, ദേവഗിരി ) മൂന്നാം സ്ഥാനവും നേടി. യെലോ ഗ്രൂപ്പ് സി വിഭാഗത്തിൽ ആദിശങ്കർ.എസ് ( നിർമ്മൽ ഹൃദയ സ്കൂൾ ) ഒന്നാം സ്ഥാനം നേടി. ജില്ലാ തലത്തിൽ സമ്മാനാർഹമായ രചനകൾ സംസ്ഥാന തലത്തിലും പിന്നീട് ദേശീയ തലത്തിലും മൂല്യനിർണയം നടത്തി വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്കുള്ള പ്രശസ്തിപത്രവും ഉപഹാരവും ശിശുദിനാഘോഷ പരിപാടിയിൽ വിതരണം ചെയ്യും.