കോ​ഴി​ക്കോ​ട്:​ ​മു​സ്ലിം​ലീ​ഗ് ​മു​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യ​ ​സ​മ​ദ് ​ന​രി​പ്പ​റ്റ​ ​ഐ.​എ​ൻ.​എ​ല്ലി​ൽ​ ​ചേ​രു​മെ​ന്ന് ​ഐ.​എ​ൻ.​എ​ൽ​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൽ​ ​വ​ഹാ​ബ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​അ​ടു​ത്ത​മാ​സം​ 15​ന് ​വ​ട​ക​ര​യി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​സ​മ​ദ് ​ന​രി​പ്പ​റ്റ​യ്ക്കൊ​പ്പം​ 500​ഓ​ളം​ ​പ്ര​വ​ർ​ത്ത​ക​രും​ ​പാ​ർ​ട്ടി​യി​ൽ​ ​ചേ​രും.​ ​ഖ​ത്ത​ർ​ ​കെ.​എം.​സി.​സി​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കൂ​ടി​യാ​യ​ ​സ​മ​ദി​ന് ​പാ​ർ​ട്ടി​യി​ൽ​ ​അ​ർ​ഹ​മാ​യ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​വ​ഹാ​ബ് ​പ​റ​ഞ്ഞു. മു​സ്ലിം​ ​ലീ​ഗി​ന്റെ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​മ​ടു​ത്താ​ണ് ​പാ​ർ​ട്ടി​ ​വി​ടു​ന്ന​തെ​ന്ന് ​സ​മ​ദ് ​ന​രി​പ്പ​റ്റ​ ​പ​റ​ഞ്ഞു.​ ​ഐ.​എ​ൻ.​എ​ൽ​ ​സം​സ്ഥാ​ന​ ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​ ​എ​ൻ.​കെ.​അ​ബ്ദു​ൽ​ ​അ​സീ​സ്,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​തി​ ​നാ​സ​ർ​കോ​യ​ ​ത​ങ്ങ​ൾ,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഷ​ർ​മ്മ​ദ് ​ഖാ​ൻ,​ ​ബ​ഷീ​ർ​ ​പ​ടേ​രി​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.