l
കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ നടക്കുന്ന കലുങ്ക് നിർമ്മാണം

പേരാമ്പ്ര : പ്രധാന പാതയിലുൾപ്പെടെ സുരക്ഷാവേലിയോ അപായസൂചനയോ സ്ഥാപിക്കാതെയുള്ള കലുങ്ക് നിർമ്മാണം അപകട ഭീതിയുയർത്തുന്നതായി പരാതി. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന കലുങ്ക് നിർമ്മാണത്തിനു വേണ്ടി എടുത്ത കുഴികൾക്ക് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്ന് ആക്ഷേപമുയർന്നു . ഇരുചക്ര വാഹനങ്ങളും കാർനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം പന്തിരിക്കര ടൗണിൽ കലുങ്ക് നിർമ്മാണത്തിന് ഉപയോഗിച്ച പുറത്തേക്ക് തള്ളി നിൽക്കുന്ന കമ്പിയിൽ തട്ടി കാൽനടയാത്രക്കാരന് പരുക്ക് പറ്റിയിരുന്നു. കമ്പി നെറ്റിയിൽ തുളഞ്ഞ് കയറിയ കാൽനടയാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപിച്ചു. അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് കുഴിയെടുത്ത സ്ഥലത്ത് സുരക്ഷവേലി നിർമിച്ചു. ഇത്തരം സ്ഥലങ്ങളിൽ സുരക്ഷാ വേലികെട്ടിയും അപായ സൂചക ബോർഡുകൾ സ്ഥാപിച്ചും യാ ത്രാസൗകര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.