വടകര: കെ.ജി ഒ.എ വടകര ഏരിയ കലാമേളയും മുൻകാല ഏരിയ നേതാക്കൾക്കുള്ള യാത്രയയപ്പും മുൻസിപ്പൽ പാർക്കിൽ നടന്നു. നാടൻപാട്ട് കലാകാരൻ അജീഷ് മുചുകുന്ന് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.കെ.ഹരീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജി.ഒ.എ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.രാജൻ, ജില്ലാ കമ്മിറ്റി അംഗം ടിരാജൻ എന്നിവർ പ്രസംഗിച്ചു. കെ.ജി.ഒ.എ മുൻ ഏരിയ പ്രസിഡന്റ് അശോകൻ പി , മുൻ ഏരിയാ ട്രഷറർ രാജേന്ദ്രൻ കെ.വി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സജീവൻ ടി.സി , വിപിൻ കെ.എം, ഡോ. പരിമൾ കെ.എം പവിത്രൻ എന്നിവർ നേതൃത്വം നൽകി. ഏരിയാസെക്രട്ടറി പി.പി.സുധീഷ് സ്വാഗതം പറഞ്ഞു.