mdma

വടകര: നടക്കുതാഴ ഭാഗങ്ങളിൽ നടത്തിയ പെട്രോളിംഗിനിടയിൽ 1.526 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വടകര നടക്കുതാഴ കരകെട്ടിയവന്റെ വീട്ടിൽ ശിവദാസൻ മകൻ ജിതിൽ (25)നാണ് പിടിയിലായത്. കയർപിരി യൂനിറ്റ് കേന്ദ്രത്തിനു സമീപം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കെത്തിയത്. റെയ്‌ഡിൽ വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ ടി.എം നേതൃത്വം നൽകി. റെയ്‌ഡിൽ പ്രിവെന്റീവ് ഓഫീസർ ജയപ്രസാദ്, സിഇഒ മാരായ സുനീഷ്, ഷംസുദീൻ, സനു, ഷിജിൻ, അനൂപ്, ലിനീഷ് എന്നിവർ പങ്കെടുത്തു.