acc

കോ​ഴി​ക്കോ​ട്:​ ​ബൈ​ക്കി​ന്റെ​ ​എ​ൻ​ജി​ൻ​ ​ക​വ​റി​ൽ​ ​കു​ടു​ങ്ങി​യ​ ​യു​വാ​വി​ന്റെ​ ​വി​ര​ൽ​ ​പു​റ​ത്തെ​ടു​ത്തു.​ ​പ​ന്തീ​ര​ങ്കാ​വ് ​പ​ന്നി​യൂ​ർ​കു​ളം​ ​ദ്വാ​ര​ക​യി​ൽ​ ​ദേ​വാ​ന​ന്ദി​ന്റെ​(19​)​ ​കൈ വിരലാണ്​ ​ കു​ടു​ങ്ങി​യ​ത്.​ ​മീ​ഞ്ച​ന്ത​യി​ലെ​ ​ബൈ​ക്ക് ​വ​ർ​ക്ക് ​ഷോ​പ്പി​ലെ​ത്തി​യതായിരുന്നു. വൈ​കി​ട്ട് 4.30​നാ​ണ് ​സം​ഭ​വം.​ ​മീ​ഞ്ച​ന്ത​ ​അ​ഗ്‌​നി​ര​ക്ഷാ​ ​നി​ല​യ​ത്തി​ൽ​ ​എ​ൻ​ജി​ൻ​ ​ക​വ​റു​മാ​യി​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​ക​ട്ടിം​ഗ് ​യ​ന്ത്രം​ ​ഉ​പ​യോ​ഗി​ച്ച് ​ക​വ​ർ​ ​മു​റി​ച്ചു​ ​മാ​റ്റി.​ ​സ്‌​റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​റോ​ബി​ ​വ​ർ​ഗീ​സ്,​ ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​വി.​പി.​ ​ര​ജീ​ഷ്,​ ​ഒ.​കെ.​ ​പ്ര​ജി​ത്ത്,​ ​ലി​ജു,​ ​ജോ​സ​ഫ്,​ ​രാ​ഗേ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​എ​ൻ​ജി​ൻ​ ​ക​വ​ർ​ ​മു​റി​ച്ചു​മാ​റ്റി​യ​ത്.