കോഴിക്കോട്: കോഴിക്കോട് സിറ്റി യൂണിയൻ ശാഖാ സെക്രട്ടറി നിയമന സർട്ടിഫിക്കറ്റ് യൂണിയൻ ചെയർമാൻ വി.പി അശോകൻ വയളനാട് ശാഖ സെക്രട്ടറി സതീഷ് കുമാർ പി നൽകി ഉദ്ഘാടനം ചെയ്തു. കാരന്തൂർ ശാഖ രാജൻ പാറപ്പുറത്ത്, ചേവായൂർശാഖ കെ. വി ജനാർദ്ദനൻ, നെല്ലിക്കോട് ശാഖ പ്രസന്നൻചേങ്ങോട്ട്, മൈലാമ്പാടി ശാഖ അതുൽ ലാൽ, സി.എം, പുതിയറ ശാഖ അംജിത്ത് ദേവ് പി, വളയനാട് ശാഖ സതീഷ് കുമാർ പി, തളിക്കുന്ന് ശാഖ വിഷ്ണു പി, കച്ചേരികുന്ന് ശാഖ ദേവദാസ് പറമ്പത്ത്, കിണറ്റിൻകര ശാഖ അഭിലാഷ് അടിച്ചിക്കാട്, ടൗൺ ശാഖ രഞ്ജിത്ത് ലൽ എൻ, പാളയം ശാഖ ഷിനു നെടിയാറമ്പത്ത് ശ്രീകണ്ഠേശ്വരം ശാഖ സംഗീത് കുണ്ടൂർ,തിരുത്തിയാട് ശാഖ രൂപേഷ് പരിയാരത്ത്, കോട്ടൂളി സെന്റർ ശാഖ രജീന്ദ്രൻ ,മരക്കാടിൽ ചെമ്പ്രശാഖ രാഹുൽ പി, കോട്ടൂളി ശാഖ അനിൽകുമാർ ചാലിൽ, കുതിരവട്ടം ശാഖ ബാബു പള്ളിക്കണ്ടി എന്നിവർക്ക് സെക്രട്ടറി നിയമന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യൂണിയൻ കൺവീനർ ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. സി.ടെക് കോളേജ് പ്രിൻസിപ്പാൾ പി.എൻ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ രാജേഷ് പി മാങ്കാവ്, കോട്ടൂളി ശാഖ പ്രസിഡന്റ് സുനിൽ പുത്തലത്ത്, തളിക്കുന്ന് ശാഖ പ്രസിഡന്റ് പത്മകുമാർജി കൃഷ്ണ, കോട്ടൂർ സെന്റർ ശാഖ പ്രസിഡന്റ് ബാലകൃഷ്ണൻ കണ്ടിയിൽ, നെല്ലിക്കോട് ശാഖ പ്രസിഡന്റ് ഗണേശൻ ഭുവനേശ്വരി, ചേവായൂർ ശാഖ പ്രസിഡന്റ് പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കമ്മിറ്റിയംഗം ബാബു ചെറിയെടത്ത് സ്വാഗതവും സൈബർ സേന ജില്ലാ കൺവീനർ കെ. പി രാജീവൻ കോവൂർ നന്ദിയും പറഞ്ഞു.