kunnamangalam-news
ചാത്തൻകാവ് പൊതുജന വായനശാല സംഘടിപ്പിച്ച 'കുട്ടികൾക്കൊപ്പം' ബാലോത്സവം

കുന്ദമംഗലം: ചാത്തൻകാവ് പൊതുജന വായനശാല 'കുട്ടികൾക്കൊപ്പം' ബാലോത്സവം സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.രത്നാകരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.രവീന്ദ്രൻ, പി. ശ്രീനിവാസൻ, പി.രാജൻ.എന്നിവർ ക്ലാസെടുത്തു. വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാ മത്സര വിജയികൾ, ഓണാഘോഷം ഗൃഹാങ്കണ പൂക്കളമത്സര വിജയികൾ, മികച്ച സേവനത്തിന് കെ.എസ്.ആർ.ടി.സിയുടെ പുരസ്ക്കാരം നേടിയ വായനശാല എക്സിക്യൂട്ടീവ് മെമ്പർ അനീഷ് പുതിയറക്കൽ, പി.അഥീന എന്നിവർക്കുള്ള സമ്മാനങ്ങൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, പഞ്ചായത്ത് അംഗം സി.എം.ബൈജു, തേജസ്സ്, എൻ.സുബ്രഹ്മണ്യൻ എന്നിവർ നൽകി.