ബാലുശ്ശേരി: കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അതിതീവ്ര പ്രതികരണം, അക്രമം, വീട്ടിനകത്തും പുറത്തും സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ ജാസ് ബാലുശ്ശേരി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കേരള വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദ കമാൽ ക്ലാസെടുത്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പ്രകാശ് കരുമല , ഹരീഷ് നന്ദനം, അസൈനാർ എമ്മച്ചംകണ്ടി, ടി.എം.സുകുമാരൻ, പൃഥ്വീരാജ് മൊടക്കല്ലൂർ, എം.പ്രേമ എന്നിവർ പ്രസംഗിച്ചു. കുഞ്ഞികൃഷ്ണൻ അടിയോടി സ്മാരക മാതൃകാ സേവന പുരസ്കാരം മനോജ് കുന്നോത്തിന് വേണ്ടി ഭാര്യ റീജ ഏറ്റുവാങ്ങി. ജാസ്മിൻ ആർട്സ് നടത്തിയ ഓണപ്പാട്ട് ആലാപന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ജാസ്മിൻ ആർട്സ് കലാകാരൻമാരുടെ ഗാനമേളയും നടന്നു.