കുറ്റ്യാടി: തെരുവ് നായ്ക്കൾ വട്ടം ചാടി ബെെക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. ദേവർ കോവിലിലെ ഒറുവയിൽ (ദ്വാരക ) വിഷ്ണു (32)വാണ് ബൈക്കിൽനിന്ന് തെറിച്ചുവീണത്. ജോലി ആവശ്യവുമായിഇന്നലെ പുലർച്ച അഞ്ചര മണിക്ക് വടകര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ നിട്ടുർ വട്ടക്കണ്ടി പാറ റോഡിൽ വച്ച് തെരുവ് നായ്ക്കൾ ഇദ്ദേഹം സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കിക്ക് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ബെെക്കിന്റെ നിയന്ത്രണം നഷ്ട്ടപെട്ട് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ ഇദ്ദേഹം മറ്റ് യാത്രക്കാരുടെ സഹായത്തോടെ കുറ്റ്യാടി ഗവ: ആശുപത്രിയിൽ ചികിസ തേടി.