shehasad
എം.ഡി.എം.എയുമായി അറസ്റ്റിലായ ഷെഹസാദ്

കോ​ഴി​ക്കോ​ട്:​ ​ബീ​വ​റേ​ജ​സ് ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ആവശ്യക്കാർക്ക് സി​ന്ത​റ്റി​ക് ​മ​യ​ക്കു​മ​രു​ന്ന് ​വസ്തുക്കൾ എത്തിച്ചുനൽകുന്ന സം​ഘ​ത്തി​ൽ​പെ​ട്ട​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​
ദാ​വൂ​ദ് ​ഭാ​യ് ​ക​പ്പാ​സി​ ​റോ​ഡി​ൽ​ ​വെ​ച്ച് ​പു​റ​ക്കാ​ട്ടി​രി​ ​അ​മ്പി​ലാ​റ​ത്ത് ​ഷെ​ഹ​സാ​ദി​നെ​യാ​ണ് ​ടൗ​ൺ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മു​ഹ​മ്മ​ദ് ​സി​യാ​ദ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ 2.50​ഗ്രാം​ ​എം.​ഡി.​എം.​എയും ഇയാളിൽ നിന്ന് പിടികൂടി.ഗ്രാ​മി​ന് ​മൂ​വാ​യി​രം​ ​രൂ​പ​ ​ഈ​ടാ​ക്കി​യാ​ണ് ​എം.​ഡി.​എം.​എ​ ​വി​ൽ​പ്പ​ന​യെ​ന്ന് ​പ്ര​തി​ ​പൊ​ലീ​സി​നോ​ട് ​സമ്മതിച്ചു.
അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ത​മ്പ​ടി​ച്ചാണ് ലഹരി ​വി​ൽ​പ്പ​ന. സി​ന്ത​റ്റി​ക് ​ഡ്ര​ഗ്‌​സ് ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​പൊ​ലീ​സി​നും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​പെ​ട്ടെ​ന്ന് ​അ​റി​യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ചാ​ണ് ​ഇവർ വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​കെ​ണി​യി​ൽ​പെ​ടു​ത്തു​ന്ന​ത്.​ ​പു​റ​ക്കാ​ട്ടി​രി​യി​ൽ​ ​ല​ഹ​രി​ ​മാ​ഫി​യ​ ​പെ​ൺ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ടൗ​ൺ​ ​അ​സി​.ക​മ്മി​ഷ​ണ​ർ​ ​പി.​ബി​ജു​രാ​ജും​ ​സം​ഘ​വും​ ​ന​ട​ത്തു​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ​പ്ര​തി​ ​പി​ടി​യി​ലാ​യ​ത്.​ ​പോ​ലീ​സ് ​പെ​ൺ​കു​ട്ടി​യെ​ ​ല​ഹ​രി​ ​മാ​ഫി​യ​യു​ടെ​ ​പി​ടി​യി​ൽ​ ​നി​ന്നും​ ​പെ​ട്ടെ​ന്നു​ത​ന്നെ​ ​മോ​ചി​പ്പി​ച്ചി​രു​ന്നു.സി​റ്റി​ ​ക്രൈം​ ​സ്‌​ക്വാ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​എം.​ഷാ​ലു,​ ​സി.​കെ.​സു​ജി​ത്ത്,​ ​ടൗ​ൺ​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നി​ലെ​ ​സീ​നി​യ​ർ​ ​സി.​പി.​ഓ​ ​കെ.​ടി.​ ​ബി​നി​ൽ​കു​മാ​ർ​ ,​ ​സി.​പി.​ഓ​ ​ടി.​പി.​ ​ശി​ഹാ​ബു​ദ്ദീ​ൻ​ ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.