കോഴിക്കോട്: കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് രൂപത വികാരി ജനറൽ ജെൻസൺ പുത്തൻ വീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഹോമിലെ കുട്ടികളെ പരിചരിക്കുന്ന മാലതിക്ക് നൽകുന്ന വീടിന്റെ താക്കോൽദാനം മദർ ഒഫ് ഗോഡ് കത്തീഡ്രൽ വികാരി ഫാ. ജെറോം ചിങ്ങംതറ നിർവഹിച്ചു. ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ചടങ്ങിൽ പങ്കെടുത്തു.