ബേപ്പൂർ : ബേപ്പൂർ യൂണിയനിലെ മാനാരി, നല്ലളം, പന്തീരങ്കാവ്, ഫറോക്ക് കോളേജ്, ഫറോക്ക്, കല്ലം പാറ, മണ്ണൂർ, ബേപ്പൂർ , ബേപ്പൂർ കാരാട്ട്, ചുള്ളി പറമ്പ് ശാഖകളിൽ ഗുരുദേവ സമാധി വിപുലമായി നടന്നു. ബേപ്പൂരിലും , ഫറോക്ക് കോളേജിലും യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി സമാധി സമാപന സന്ദേശം നൽകി. മണ്ണൂരിൽ യൂണിയൻ സെക്രട്ടറി ഗംഗാദരൻ പൊക്കടത്ത് നേതൃത്വം നൽകി. ബേപ്പൂരിൽ യൂണിയൻ വൈസ് പ്രസിഡന്റ് ശശീധരൻ പയ്യാനക്കലും, മനാരിയിൽ കൗൺസിലർ ഉണ്ണികൃഷ്ണൻ കരിപ്പാലിയും, പന്തിരങ്കാവിൽ സുനിൽകുമാർ പുത്തൂർ മടവും സമാപന ചടങ്ങിൽ സംബന്ധിച്ചു.