arm-rustling
arm rustling

കോഴിക്കോട്: ജില്ലാ ആം റസലിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ പുരുഷ - വനിതാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സീനിയർ, യൂത്ത്, ജൂനിയർ വിഭാഗങ്ങളിൽ റൈറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് മത്സരങ്ങളും മാസ്റ്റേഴ്സ് വിഭാഗത്തിൽ റൈറ്റ് ഹാൻഡ് മത്സരവുമാണ് ഉണ്ടാവുക.

മത്സരാർത്ഥികളുടെ ശരീരഭാര നിർണയം ഒക്ടോബർ എട്ടിന് വൈകിട്ട് നാല് മുതൽ ആറ് മണി വരെ വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെയാണ് മത്സരമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ഷാൻ പറഞ്ഞു. മാസ്റ്റേഴ്സ് , യൂത്ത്, ജൂനിയർ വിഭാഗങ്ങളിൽ മത്സരിക്കുന്നവർ വയസ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും കൊണ്ടുവരണം.