eye
eye

കോഴിക്കോട്: ലയൺസ് ക്ലബ് ഒഫ് കാലിക്കറ്റ് സിൽവർ ഹിൽസിന്റ നേതൃത്വത്തിൽ ചന്ദ്രകാന്ത് മലബാർ നേത്രാലയ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാക്യാമ്പും വാട്ടർ പ്യൂരിഫയർ ഉദ്ഘാടനവും മേരിക്കുന്ന് സെന്റ് ഫിലോമിനാസ് എൽ.പി.സ്‌കൂളിൽ നടന്നു. ലയൺസ് പ്രവീണിന്റെ അദ്ധ്യക്ഷതയിൽ വിഷൻ കോ ഓർഡിനേറ്റർ ലയൺ സുനിൽ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനവും ഡിസ്ട്രിക് കോർഡിനേറ്റർ ലയൺ സുബൈർ കൊളക്കാടൻ വാട്ടർ പ്യൂരിഫയർ ഉദ്ഘാടനവും നടത്തി. ചടങ്ങിൽ ട്രഷറർ അബ്ദുൽഗഫൂർ സെക്രട്ടറി രതീഷ് സർവീസ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്, വാർഡ് കൗൺസിലർ ടി.പി.ചന്ദ്രൻ, ഹെഡ്മിസ്ട്രസ് അഗത, പി.ടി.എ പ്രസിഡന്റ് ആന്റണി എന്നിവർ പ്രസംഗിച്ചു.