ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഹിന്ദി വാരാചരണവും സുരീലി ഹിന്ദി ശിൽപശാലയും ഹിന്ദി അദ്ധ്യാപക റിസോഴ്സ് ഗ്രൂപ്പ് അംഗം കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീഷു. കെ.കെ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുബൈർ,ബിജു കാവിൽ, ഷരീഫ് കാപ്പാട്, ആശിൻ പെരേര, മുഹമ്മദ് യാമിൻ ഹസൻ പ്രസംഗിച്ചു.