death-photo
ഹിരൺ ചന്ദ്ര

കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. പയമ്പ്ര പൊയിൽതാഴം ഷിനോദ് ചന്ദ്ര (ലാലു) യുടെ മകൻ ഹിരൺചന്ദ്ര (17)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വീട്ടിനടുത്തുള്ള ഇരുമ്പൻ കുറ്റിക്കൽ കടവിൽ സുഹൃത്തുക്കളായ കുട്ടികളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കയത്തിലേക്ക് മുങ്ങിത്താഴ്ന്ന ഹിരൺചന്ദ്രയെ രക്ഷിക്കാൻ കൂട്ടുകാർക്ക് കഴിഞ്ഞില്ല. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് മൃതദേഹം കയത്തിൽ നിന്ന് പുറത്തെടുത്തത്. പയമ്പ്ര സ്ക്കൂളിൽ നിന്ന് ഇത്തവണ പ്ലസ് ടു കഴിഞ്ഞതിനു ശേഷം ബിടെക്കിന് കൊല്ലത്ത് പ്രവേശനം ലഭിച്ചിരുന്നു. ഇന്നായിരുന്നു പോകേണ്ടിയിരുന്നത്. ഹർത്താൽ കാരണം യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. ഹിതുൽചന്ദ്ര ഏക സഹോദരനാണ്. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ കെ.ടി. സിന്ധിതയാണ് അമ്മ. സംസ്ക്കാരം ഇന്ന് നടക്കും.