നാദാപുരം: വാണിമേൽ പരപ്പുപാറയിൽ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. പരപ്പുപാറയിലെ പരേതനായ കുഞ്ഞിപറമ്പത്ത് ബാലൻ നായരുടെ വീടിനോട് ചേർന്ന കോഴിക്കൂടിൽ കയറി പറ്റിയ പെരുമ്പാമ്പിനെയാണ് പിടി കൂടിയത്. ഇന്നലെ രാവിലെ വീട്ടുകാർ കോഴിക്കൂട് തുറക്കാൻ എത്തിയപ്പോഴാണ് കൂടിനകത്ത് പെരുമ്പാമ്പിനെ കാണുന്നത്. നാട്ടുകാരെ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ എത്തി പെരുമ്പാമ്പിനെ പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറി. ഒരാഴ്ച മുമ്പും ഈ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.