
നാദാപുരം: 'സമസ്ത ആദർശ വിശുദ്ധിയുടെ നൂറാം വർഷത്തിലേക്ക്' എന്ന പ്രമേയത്തിൽ പാറക്കടവിൽ സമസ്ത സമ്മേളനത്തിന് തുടക്കമായി. നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് പതാക ഉയർത്തി. എസ്.പി.എം തങ്ങൾ, അഹമ്മദ് പുന്നക്കൽ, പി.പി അഷ്‌റഫ് മൗലവി, സി.അബ്ദുൽ ഹമീദ് ദാരിമി, ടി.എം.വി അബ്ദുൽ ഹമീദ്, ബി.പി മൂസ, കോറോത്ത് അഹമ്മദ് ഹാജി, ഇസ്മയിൽ വാഫി, എം.ഉസ്മാൻ, വി.പി. ഉസ്മാൻ, എ.പി.കുഞ്ഞാലി ഹാജി, ടി.കെ.ഖാലിദ്, അഹമ്മദ് കുറുവയിൽ, സി.എച്ച്.ഹമീദ്, റഫീഖ് ചാമാളി, സാദിഖ് റഹ്മാനി എന്നിവർ പങ്കെടുത്തു. രാത്രി നടന്ന ദഅ്‌വാ പ്രഭാഷണം നജ്മുദ്ദീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. ശൗഖത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തി.