കൊടിയത്തൂർ: ജീവിത ശൈലി രോഗനിയന്ത്രണം ലക്ഷ്യമിടുന്ന ജീവതാളം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുക, ആരോഗ്യ പരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുൻകരുതൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊടിയത്തൂർ പാലിയേറ്റീവ് ഭവനിൽ ജീവതാളം അംഗങ്ങൾക്ക് ശില്പശാല സംഘടിപ്പിച്ചു.പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, മെഡിക്കൽ ഓഫീസർമാരായ ഡോ. ബിന്ദു, ഡോ.മനുലാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജയശ്രീ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.