കോഴിക്കോട്: ജോബി ആൻഡ്രൂസ് പഠന സ്‌കൂൾ നേതൃത്വത്തിൽ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിക്കുന്ന ക്യാമ്പസ് ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. കെ. എം. അനിൽ നിർവഹിച്ചു. ജില്ലയിലെ വിവിധ കോളജുകളിൽ നിന്നായി 250 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എസ്.എഫ്‌.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.വി. അനുരാഗ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, മിഥുൻ, ആദിൽ, ജില്ലാ സഹഭാരവഹികളായ ഫിദൽ, അഖിൽ ടി. കെ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി. വിശ്വനാഥൻ സ്വാഗതവും എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാൻവി കെ സത്യൻ നന്ദിയും പറഞ്ഞു.