
കോഴിക്കോട്: അഴകൊടി ദേവി മഹാക്ഷേത്ര നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും.
ആഘോഷങ്ങളുടെ പത്ത് ദിവസവും ഭജനയും സരസ്വതി മണ്ഡപത്തിൽ പ്രത്യേക കലാപരിപാടികളും നടക്കും. കുമാരി പൂജ, പറ നിറക്കൽ തുടങ്ങിയ ചടങ്ങും ഉണ്ടാവും. ഒക്ടോബർ രണ്ടിന് വൈകിട്ട് തൃക്കറ്റിശേരി ശിവശങ്കര മാരാരുടെ പ്രമാണത്തിൽ 101 വാദ്യകലാകാരന്മാർ അണിനിരക്കുന്ന മെഗാപാണ്ടിമേള അരങ്ങേറും. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് രാവിലെ 5 മുതൽ വാഹന പൂജയും 8 മണിക്ക് വിദ്യാരംഭത്തിനും തുടക്കമാവും. വിദ്യാരംഭത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി.ബാബുരാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.രാധാകൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എം.കെ.രാജൻ, എൻ.പി.സമീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.