കോഴിക്കോട്: നവരാത്രി സർഗോത്സവ സമിതിയുടെ സർഗോൽസവം ചലച്ചിത്ര സംവിധായകൻ വി.എം വിനു നാളെ വൈകിട്ട് 5.30 ചാലപ്പുറം കേസരിഭവൻ പരമേശ്വരം ഹാളിൽ ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി മുഖ്യപ്രഭാഷണം നടത്തും.
മഹാകവി കുമാരനാശാന്റെ ദുരവസ്ഥ ഖണ്ഡകാവ്യത്തെ അധികരിച്ചുള്ള നൃത്തനാടകം, പ്രശസ്ത കലാകാരൻ രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത് എന്നിവയാണ് പ്രധാന പരിപാടികൾ.
ആഘോഷ പരിപാടികൾ ഒക്ടോബർ അഞ്ചിന് സമാപിക്കും.