കുറ്റ്യാടി: കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചാത്തങ്കോട് നട സോഫിയ പാരീഷ് ഹാളിൽ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് കർഷക അതിജീവന സദസ് നടത്തും.

കർഷകരോട് അധികാരികൾ ചെയ്യുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിക്കാനും ഭാവിയെപ്പറ്റി കൂട്ടായി ആലോചിക്കുന്നതിനും കർഷകരുടെ അനുഭവ ങ്ങൾപങ്ക് വെക്കാനുമാണ്

സദസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.