കുറ്റ്യാടി: കേരള ബേങ്കിൽ ജോലിചെയ്യുന്ന അപ്രൈസർമാരുടെ മിനിമം ശമ്പളവും അപ്രൈസൽ ചാർജും ഒരു കാരണവും ഇല്ലാതെ വെട്ടിക്കുറച്ച് ഭരണസമിതിയുടെ തീരുമാനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് കേരള സഹകരണ ബേങ്ക് അപ്രൈസേസ് യൂനിയൻ. തുച്ചമായ കമ്മീഷനും ശമ്പളത്തിനും ജോലിചെയ്തുവരുന്ന അപ്രൈ സർമാർക്ക് നിരന്തരമായി യൂണിയൻ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ മിനിമം ശമ്പളവും കമ്മീഷനും അംഗീകരിച്ചത്. ജീവിതചിലവ് വലിയ തരത്തിൽ ഉയർന്ന സാഹചര്യത്തിൽ ശമ്പളവും കമ്മീഷനും വർദ്ധിപ്പിച്ച് കിട്ടാനുള്ള നിവേദനം കേരള ബാങ്ക് ഭരണസമിതിക്ക് സമർപ്പിച്ച സമയത്താണ് ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഒരു ന്യായീ കരണവും ഇല്ലാതെയാണ് നടപടി ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏതാനും വർഷം മുമ്പ് പുതിയ തസ്ഥിക ഉണ്ടാക്കിയ നൈറ്റ് വാച്ചുമേൻമാർക്ക് സ്ഥിരം നിയമനവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച ഭരണസമിതി കളക്ഷൻ ഏജന്റ് മാർക്കും ഇതേ പോലെ വർദ്ധന വരുത്തിയവർ അപ്രൈ സർമാരെ പട്ടിണിയിലേക്ക് തള്ളി ഇടുകയാണ് ചെയ്യുന്നത്. ഭരണസമിതിയുടെ തെറ്റായ നടപടി പിൻവലിക്കണമെന്ന് കേരള സഹകരണ ബേങ്ക് അപ്രൈസേഴ്സ് യൂണിയൻ സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്ഥാപനത്തിന് മുമ്പിലും തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിലും ശക്തമായ സമരം നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.പി. കരുണാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിക്രട്ടറി വി.പി.വിനോദൻ റിപ്പോർട്ടും സി.വി.തമ്പാൻ, ഗിരീഷ് കുന്നത്ത്, കെ.രാഘവൻ, ടി.കെ. വിജയൻ, എം.സദാനന്ദൻ, ബാബു കമ്പിൽ തുടങ്ങിയവർ സംസാ രിച്ചു.