വടകര: എൻ.എസ്.എസ് ദിനത്തിൽ എം.യു.എം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ റെയിൽവേ പരിസരം ശുചീകരിച്ചു. സ്വച്ഛതാ പക്ക്വാഡയുടെ ഭാഗമായി 16 ന് തുടങ്ങിയ പരിപാടിയുടെ ഒമ്പതാം ദിവസമാണ് എം.യു.എം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. എൻ.എസ്.എസ് കോ ഓർഡിനേറ്റർ കെ.പി.ഹാജിറ, ഒ.ബിജിന, റഹിം ടി.പി, എച്ച്.ഐ സജീഷ്, സ്റ്റേഷൻ മാസ്റ്റർ കെ.ജയകുമാർ, മണലിൽ മോഹനൻ, പി.പി.രാജൻ എന്നിവർ നേതൃത്വം നൽകി.