news
വി.സുപ്പി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ഡിസംബർ അവസാനം കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുറ്റ്യാടി യൂണിറ്റ് സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. കെ.എൻ.എം മണ്ഡലം സെക്രട്ടറി വി.സൂപ്പി ഉദ്ഘാടനംചെയ്തു. സി.വി.മൊയ്‌തു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. സുബൈർ ഗദ്ധഫി, റാഫി വി.വി അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി, സി.വി.മൊയ്തു (ചെയർമാൻ), മുഹമ്മദ്‌ റാഫി വി.വി (ജനറൽ കൺവീനർ) ഖാദർ ഹാജി (മുഖ്യരക്ഷാധികാരി) എന്നിവരെ തിരഞ്ഞെ‌ടുത്തു.