കോഴിക്കോട് : കേരള സമൂഹത്തിൽ വ്യാപിക്കുന്ന ക്രിമിനൽ വത്കരണത്തിനും ലഹരി ഉപയോഗത്തിനുമെതിരെ ചികിത്സ നൽകാൻ എഴുത്തുകാർക്ക് സാധിക്കുമെന്ന് എം.പി.അബ്ദുസമദ് സമദാനി എം.പി. എസ്.കെ.പൊറ്റക്കാട് പുരസ്‌കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, ജയൻ മേനോൻ, കവിയും സാഹിത്യകാരനുമായ ബേപ്പൂർ മുരളീധര പണിക്കർ, എയറോസിസ് കേളേജ് എം.ഡി. ഡോ. ഷാഹുൽ ഹമീദ്, സാഹിത്യകാരി ശാന്താ രാമചന്ദ്ര എന്നിവർ പുരസ്‌കാരങ്ങൾ സ്വീകരിച്ചു. ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആർ.നാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.വി.കുഞ്ഞാമു, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, എസ്.കെ.പൊറ്റെക്കാട്ടിന്റെ മക്കളായ ജ്യോതീന്ദ്രൻ, സുമംഗലി, സുമിത്ര, മരുമക്കളായ ജയപ്രകാശ്, ബീന, ഉറൂബിന്റെ മകൻ ഇ.സുധാകരൻ, പ്രകാശ് കരുമല തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ.പി.സജീവ്കുമാർ, പ്രഭാകരൻ നറുകര, പി.എസ്.അലി, ടി.ടി.സരോജിനി, ഗഫൂർ പൊക്കുന്ന്, തമ്പാൻ മേലാചാരി, ഉഷ സി നമ്പ്യാർ, അനിൽ നീലാംബരി, ലക്ഷ്മി ദമോദർ, ശോഭന നായർ എന്നിവർ കലാകൈരളി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.