img20220925
മുക്കത്ത് തെരുവുനായകളെ പിടികൂടി വാക്സിൻ നൽകുന്നു

മുക്കം: നഗരസഭയും മുക്കം റോട്ടറി ക്ലബ്ബും സംയുക്തമായി തെരുവ് നായകൾക്ക് വാക്സിൻ നൽകിത്തുടങ്ങി.

പരീശീലനം നേടിയ ക്യാച്ചർമാരാണ് തെരുവു നായകളെ പിടികൂടുന്നത്. നഗരസഭാ ചെയർമാൻ പി. ടി. ബാബു, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് റിട്ട. വെറ്റിനറി സർജൻ ഡോ. നീന കുമാർ, ഡോ.സി.ജെ. തിലക്, ഡോ.എ.മനോജ്‌ , കെ.പി.അനിൽകുമാർ, സിബി, കെ.നന്ദകുമാർ , രാജേശൻ വെള്ളാരംകുന്നത്ത്, ഹുസ്സൻ, എം. സുകുമാരൻ എന്നിവർ നേതൃത്വം നൽകി. നഗരസഭ പരിധിയിലെ 1500ലധികം തെരുവുനായകൾ ഉണ്ടാവുമെന്നാണ് കണക്ക്. ഒരു മാസത്തിനകം ഇവയെക്കെല്ലാം വാക്സിൻ നൽകാനാണ് ഉദ്ദേശം.പേവിഷ ബാധയ്കെതിരായ വാക്സിനാണ് ഇപ്പോൾ നൽകുന്നത്.വളർത്തു നായകൾക്കുള്ള വാക്സിൻ മൃഗാശുപത്രിയിൽ നിന്ന് നൽകുന്നുണ്ട്.