വടകര: തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാൻ ചോറോട് ഗ്രാമപഞ്ചായത്ത് വള്ളിക്കാട് വരിശ്യക്കുനി യു.പി.സ്ക്കൂളിൽ ബഹുജന യോഗം വിളിച്ചു. പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോ. അപർണ മാധവൻ വിശദീകരണം നടത്തി. 21 അംഗ കമ്മിറ്റി രൂപീകരിച്ചു. ഡോഗ് ക്യാച്ചേഴ്സ് പരിശീലനത്തിന് താത്പര്യമുള്ള ആളുകളെ കണ്ടെത്തി പരിശീലനം നൽകാനും, ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി വാക്സിനേഷൻ നൽകാനും, വളർത്തുന്ന നായകൾക്ക് നിർബന്ധമായും വാക്സിൻ നൽകി ലൈസൻസ് എടുക്കാൻ നിർദ്ദേശം നൽകാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് രേവതി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മധുസൂദനൻ.കെ, ശ്യാമള പി, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കന്മാർ പ്രസംഗിച്ചു.