ചേളന്നൂർ: ശ്രീനാരായണ ഗുരു കോളേജ് എൻ.എസ്.എസ് യൂണിറ്റ് 19 ആൻഡ് 33യുടെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് 53ാം സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ.എസ്.എസ് റാലി കോളേജ് സൂപ്രണ്ട് എ.എസ് ആനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വോളന്റിയർമാർ കോളേജ് അങ്കണം മുതൽ ഏഴേ ആറ് വരെ സന്ദേശ റാലി നടത്തി. തുടർന്ന് റിഹാബിലിറ്റേഷൻ സെന്ററായ ആശ ഗ്രാമത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുകയും അവർക്ക് ഒരു നേരത്തെ ആഹാരം നൽകുകയും ചെയ്തു. ആശ ഗ്രാമത്തിലെ പരിപാടി ഫാദർ ജോസ് പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. എം.കെ ബിന്ദു , സി.പി ജിതേഷ് എന്നിവർ നേതൃത്വം നൽകി.