news
കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: വേളം പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധ നിലപാടിലും പദ്ധതി നടത്തിപ്പിലെ അനാസ്ഥയിലും, അന്യാധീനപ്പെട്ട പഞ്ചായത്ത് ഭൂമി തിരിച്ചുപിടിക്കാത്ത നടപടികളിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സി.പി.എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.വത്സൻ, ടി.വി മനോജൻ കെ.സത്യൻ, തായനശശീന്ദ്രൻ ,കെ.സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ മനോജൻ, ബീന കോട്ടേമ്മൽ, കെ.സി.സിത്താര, അഡ്വ. അഞ്ജന സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. സുമ, മലയിൽ അദ്ധ്യക്ഷയായി. പി. ചന്ദ്രൻ ,കെ.കെ.ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.