kunnamangalam-news
കുട്ടികളിലെ കുഷ്ഠരോഗ നിർണ്ണയം.അദ്ധ്യാപകർക്കുള്ള പരിശീലനപരിപാടിയിൽ ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ എൻ സുരേഷ് ക്ലാസ്സെടുക്കുന്നു

കുന്ദമംഗലം: കുട്ടികളിലെ കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടിയായ ബാലമിത്രയുടെ ഭാഗമായി ചെറുവാടി, കൊടിയത്തൂർ, കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളിലെ അദ്ധ്യാപകർക്കുള്ള പരിശീലനപരിപാടി ചാത്തമംഗലം ഇ.എം.എസ് ഹാളിൽ നടന്നു. ചെറുവാടി സി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ.എൻ ബാലമിത്ര പരിപാടി വിശദീകരിച്ചു. ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ എൻ സുരേഷ് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ അബ്ദുൽഗഫൂർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിജു.കെ.നായർ, ജയശ്രീ.കെ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഒ.സുധീർ രാജ്. ഇ.അബ്ദുൾ റഷീദ്, പി.ദീപിക എന്നിവർ പരീശീലനത്തിന് നേതൃത്വം നൽകി. ഒക്ടോബർ മാസത്തിൽ സ്കൂൾ വിദ്യാർത്ഥികളിൽ കുഷ്ഠരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ തുടക്കമായാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകിയത്.