kunnamangalam-news
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനുള്ള ശുചിത്വ പദവി പ്രഖ്യാപനവും അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജശശി നിർവ്വഹിക്കുന്നു.

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവി നിറവിൽ. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും ശുചിത്വ മിഷൻ, ഹരിത കർമ്മസേന, ഉദ്യോഗസ്ഥർ എന്നിവരുടെ ഒന്നര വർഷക്കാലത്തെ തീവ്രപ്രവർത്തനത്തിലൂടെയാണ് ശുചിത്വ പദവി പഞ്ചായത്ത് കെെവരിച്ചത്. 23 വാർഡുകളിൽ നിന്ന് 2 വീതം വൊളണ്ടിയർമാരെ തെരഞ്ഞെടുത്ത് ഹരിത കർമ്മസേന രൂപീകരിച്ച് നിരന്തര പരിശീലനം നൽകിയാണ് പ്രവർത്തന പഥത്തിലേക്ക് ഇറങ്ങിയത്. ഹരിതകർമ സേനയുടെ പ്രവർത്തനത്തിലൂടെ പാഴ് വസ്തുക്കളുടെ ശേഖരണവും സംസ്കരണവും എന്നത് പ്രാവർത്തികമാക്കാൻ കഴിഞ്ഞു. പൊതു ഇടങ്ങൾ, സ്കൂളുകൾ, അങ്കണവാടികൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വീടുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുകയുണ്ടായി. ഈ പരിശോധനാ ഫലങ്ങളെല്ലാം ശുചിത്വ പദവിക്കായി വിലയിരുത്തി. കോഴിക്കോട്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി ശുചിത്വ പദവി പ്രഖ്യാപനവും അവാർഡ് ദാനവും നിർവഹിച്ചു. ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി നിർവഹിച്ചു. ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ആദരിച്ചു. ഹരിത കർമ സേനക്കുള്ള സുരക്ഷ ഉപകരണങ്ങളുടെ വിതരണം നവകേരളം കമ്മപദ്ധതി ജില്ല കോർഡിനേറ്റർ പി. പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ മികച്ച പ്രാദേശിക ലേഖകനുള്ള കേരളകൗമുദി പത്രാധിപർ സ്മാരക പുരസ്കാരം നേടിയ രവീന്ദ്രൻകുന്ദമംഗലത്തെ ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ അദ്ധ്യത വഹിച്ചു.ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. ധനീഷ് ലാൽ, സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ എൻ. ഷി യോലാൽ, ഗ്രാമ പഞ്ചായത്ത് ചെയർ പേഴ്സൺ മാരായ പ്രീതി യു.സി, ശബ്ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അരിയിൽ അലവി, ശിവദാസൻ നായർ, ടി.പി മാധവൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈജ വപ്പിൽ, ഷാജി ചോലക്കൽ മീത്തൽ , നജീബ് പാലക്കൽ, സി.ഡി.എസ്സ് ചെയർ പേഴ്സൺ പി. പ്രസന്ന, എം.കെ. മോഹൻദാസ് , സി.വി. സംജിത് , അരിയിൽ മൊയ്തീൻ ഹാജി, വി.പി. ശ്രീനിവാസൻ , എൻ. കേളൻ, സിദ്ധാർത്ഥൻ, എൻ.വിനോദ്, എ.പി. ദേവദാസൻ , ഹെൽത്ത് ഇൻസ്പക്ടർ രഞ്ജിത്ത്, വി. ഇ. ഒ.ബിന്ദു, കെൽട്രോൺ ജില്ല പ്രൊജക്ട് മാനേജർ വൈശാഖ് എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതവും വി. ഇ. ഒ. ശ്രീജ പി.എസ് നന്ദിയും പറഞ്ഞു.