5
ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ തള്ളിയ മാലിന്യം

പേരാമ്പ്ര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം

പരിമിതികളിൽ വീർപ്പുമുട്ടുകയാണ്. 113 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഇവിടെ

കാട്ടിനെ അറിയാനും കാനന ഭംഗി ആസ്വദിക്കാനും വിദേശികളടക്കം നിരവധി പേർ ദിവസവും എത്തുന്നുണ്ട് . സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ലെന്ന പരാതി നിലനിൽക്കേ കഴിഞ്ഞ ദിവസം കെട്ടു കണക്കിന് മാലിന്യം തള്ളിയ സംഭവമുണ്ടായി . ഇവ ചീഞ്ഞ് അഴുകുകയാണ് .മേഖലയിൽ എത്തുന്നവർക്ക് സൗകര്യ പ്രദമായ വിശ്രമ കേന്ദ്രങ്ങളില്ലെന്നും പരാതി ഉയർന്നു. നേരത്തെ ഇവിടെ ഏറുമാടവും, ശലഭോദ്യാനം തുടങ്ങിയ വിനോദോപാധികളും ഉണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണെന്നും പരാതി ഉയർന്നു .ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുംപ്രദേശത്ത് വഴിവിളക്കുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു

അടിസ്ഥാന സൗകര്യങ്ങളില്ലാതെ

നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പരാതിയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഗതാഗത പ്രശ്നവും രൂക്ഷമാണ് .വനത്തിനുള്ളിലൂടെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുസഹമാണ് .വാഹനങ്ങർക്ക് പാർക്ക് ചെയ്യാൻ സൗകര്യമില്ല .

മേഖലയിലെത്തുന്നസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യമൊരുക്കണം. റോഡുകൾ ഗതാഗതയോഗ്യമാക്കണം .സാമൂഹ്യ വിരുദ്ധശല്യം തടയാൻ കാമറ സ്ഥാപിക്കണം . ഇക്കോടൂറിസ്റ്റ് കേന്ദ്രത്തിൽ തള്ളിയ മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം: എം പി പ്രകാശ് ( സാമൂഹ്യ പ്രവർത്തകൻ)