 
കുറ്റ്യാടി: സ്നേഹസ്പർശം ഡയാലിസിസ് സെന്ററിൽ നിന്നും പിരിച്ചുവിട്ട നാല് വനിത ജീവനക്കാരെ ജോലിയിൽ തിരികെ എടുക്കുക, കുറ്റ്യാടി ഗവ. ആശുപത്രിയിലെ ക്രമകേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി.കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ഏകദിന ഉപവാസ സമരം നടത്തി. ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഒ.പിമഹേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുറ്റ്യാടി പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് അനീഷ് പി.പി അദ്ധ്യക്ഷത വഹിച്ചു.അനീഷ് കക്കട്ടിൽ പീടിക, രാജേഷ് കെ ഷിഗിൽ, വളയന്നൂർ കണാരൻ ഉരത്ത് .എന്നിവരാണ് നിരാഹാരം അനുഷ്ടിച്ചത്. യുവമോർച്ച ജില്ല സെക്രട്ടറി ജുബിൻ പേരാമ്പ്ര, മുകുന്ദൻ പാതിരപ്പറ്റ, രാജഗോപാൽ പുറമേരി, സജീവൻ പുറമേരി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം മരിക്കൽ രാജൻ ഉദ്ഘാടനം ചെയ്തു.