mss
എം. ഇ. എസ്. കോഴിക്കോട് ജില്ലാ കമ്മിറ്റി ചാത്തമംഗലത്ത് സംഘടിപ്പിച്ച നിയമ ബോധവത്കരണ സെമിനാർ ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറി എം.പി ഷൈജൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എം. ഇ. എസ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമ ബോധവത്കരണ സെമിനാർ നടത്തി. ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി ഷൈജൽ ഉദ്ഘാടനം ചെയ്തു. നിയമ മേഖലയിലെ തൊഴിൽ സാദ്ധ്യതകളും അതിന്റെ പ്രാധാന്യവും സാമ്പത്തികവും സാംസ്ക്കാരികവുമായി നമുക്ക് ലഭിക്കുന്ന ഔന്നിത്യവും അദ്ദേഹം വിശദീകരിച്ചു

എം. ഇ. എസ്. ജില്ലാ പ്രസിഡന്റ്‌ പി കെ. അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ ലോവ്വൽമാൻ, ( ഗവ. ലോ കോളേജ് കോഴിക്കോട് ,) അഡ്വ.പി.എ സാദിഖ് , എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ എം.ഇ.എസ് നേതാക്കളായ പി.ടി ആസാദ് , ബി.എം സുധീർ , കെ.എം ഡി മുഹമ്മദ്‌, പി.പി അബ്ദുള്ള , പ്രൊഫ കുട്ടൂസ, ആർ. കെ ഷാഫി, കെ ഹാഷിം ,എ സി അബ്ദുൽ അസീസ് , എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി എ.ടി.എം അഷ്‌റഫ്‌ സ്വാഗതവും പ്രിൻസിപ്പൽ ഷഫീക് ആലത്തൂർ നന്ദിയും പറഞ്ഞു.