lockel
ജില്ലാ ലൈബ്രറി ​കൗ​ൺസിൽ പുസ്തകമേളയിൽ സത്യനാഥ് രാമനാട്ടുകര രചിച്ച

കോഴിക്കോട്​:​ ജില്ലാ ലൈബ്രറി ​കൗ​ൺസിൽ പുസ്തകമേളയിൽ സത്യനാഥ് രാമനാട്ടുകര രചിച്ച "ആജീവനാന്തം" സാഹിത്യകാരൻ പി.ആർ.നാഥൻ പ്രകാശനം ​ ചെയ്തു . സാഹിത്യകാരനും ചിന്തകനുമായ വേലായുധൻ പന്തീരാങ്കാവ് പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി ​കൗ​ൺസിൽ പ്രസിഡന്റ് ഡോ.ദിനേശ് ​അദ്ധ്യക്ഷത വഹിച്ചു. എം.ഗിരീഷ്, ആൻഡ്രൂസ്, തങ്കപ്രസാദ്, സത്യനാഥ് രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു. ചന്ദ്രശേഖരൻ നന്ദി പറഞ്ഞു​.​പേരക്ക ബുക്സ് നോവൽ പുരസ്കാരം ലഭിച്ച കൃതി​യാണിത്.​