കൊയിലാണ്ടി: വീട്ടിലിരുന്ന പഠിക്കുകയായിരുന്ന വിദ്യാർത്ഥിയ്ക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയ പ്രതിയ്ക്ക് മൂന്ന് വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
തീക്കുനി സ്വദേശി തയ്യുള്ള പറമ്പിൽ രജീഷ് (35 ) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറ്റ്യാടി സബ് ഇൻസ്പെക്ടർ പി.റഫീഖ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി വാദിക്കാൻ അഡ്വ. പി.ജെതിൻ ഹാജരായി.