obc
മത സാംസ്കാരിക സംഗമം ഒ.ബി.സി കോൺഗ്രസ് ചെയർമാൻ സുഭാഷ് ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു

വടകര: ഒ.ബി.സി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക മത സാംസ്‌കാരിക സംഗമം നടത്തി. ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. സംഘടനാചുമതലയുള്ള ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി ആൽബർട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ അജിത് പ്രസാദ് കുയ്യാലിൽ സ്വാഗതം പറഞ്ഞു. രാജ്ല്ലാമോഹൻ, കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ.ഇ.നാരായണൻ നായർ, എം.സി വടകര, പുറന്തോടത്ത് സുകുമാരൻ, ബാലൻ, ഗോപിനാഥൻ, നിസാർ ആലക്കൽ, മുഹമ്മദ്‌ പടിഞ്ഞാറത്ത്, സിറാജുദ്ധീൻ, വി.പി. നാരായണൻ, സുലൈമാൻ കുന്നത്, പ്രതീശൻ.സി.വി, പി.രജനി, അജിത ചീരാം വീട്ടിൽ, റീജ പറമ്പത്ത്, കെ.എൻ.എ. അമീർ, പറമ്പത്ത് ദാമോദരൻ, രാജേഷ് കിണറ്റിൻകര എന്നിവർ പ്രസംഗിച്ചു.