lockel
ബസ്റ്റാന്റ്കോoപ്ലൈക്സിലെ വ്യാപാരികൾ​ ​രാമനാട്ടുകര ബസ് സ്റ്റാൻഡ് മർച്ചന്റ് അസോസിയേഷ​ന്റെ ​ നേ​തൃ​ത്വത്തിൽ പ്രതിഷേധ ധർണ നട​ത്തുന്നു ​

​രാമനാട്ടുകര: ​കാലങ്ങളായി അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്ക് ​ പരിഹാരം ഇല്ലാത്തതിൽ പ്രതിഷേധിച്ച് ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വ്യാപാരികൾ​ ​രാമനാട്ടുകര ബസ് സ്റ്റാൻഡ് മർച്ചന്റ് അസോസിയേഷ​ന്റെ ​ നേ​തൃ​ത്വത്തിൽ പ്രതിഷേധ ധർണ നടത്തി​.​ സലീം സിൽസാൻ അ​ദ്ധ്യ​ക്ഷത വഹിച്ചു. സാമൂഹിക മനുഷ്യവകാശ പ്രവർത്തകൻ ​ ഷണ്മുഖ​നുണ്ണി ഉ​ദ്​ഘാടനംചെയ്തു. യോഗത്തിൽ ​കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ​​യൂണിറ്റ് പ്രസിഡന്റ്‌ ​പി.എം അജ്മൽ, യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സലീം രാമനാട്ടുകര​,​ റഹ്‌മാൻ നോവ​,​ കബീർ സെൽകിംഗ്​,​ ബാവ ഫ്രണ്ട്സ് കൂൾ​ബാ​ർ​,​ മിന്റ് ഷിനോജ്​,​ ഹിദായത് ബാവു എന്നിവർ പ്രസംഗിച്ചു. കബീർ യൂറോ ​സ്വാഗതവും ​സലാം​ നന്ദിയും പറ​ഞ്ഞു .