aks
എസ്. എഫ്. ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മയും വിജിലൻസ് സ്‌ക്വാർഡ് രൂപീകരണവും ചേളന്നൂർ എസ്. എൻ. കോളേജിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കാമ്പസുകളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയും വിജിലൻസ് സ്‌ക്വാഡ് രൂപീകരണവും സംഘടിപ്പിച്ചു. ചേളന്നൂർ എസ്.എൻ.കോളേജിൽ നടന്ന പരിപാടി വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ബെഞ്ചമിൻ മുഖ്യാതിഥിയായി. എസ്.എഫ്. ഐ. ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.പി.കുമാർ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ.മിഥുൻ, ആർ. പി. അഭിഷ, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. അഖിൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.വി. അക്ഷയ് , ഗായത്രി എന്നിവർ പ്രസംഗിച്ചു.