നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിലെ നിന്നും 1994 മാർച്ചിൽ എസ്.എസ്.എൽ.സി 1994 ബാച്ച് വിദ്യാർത്ഥികൾ ഒരുവട്ടം കൂടി പുറമേരി കടത്തനാട് രാജാവ് ഹയർ സെക്കൻഡറി സ്കൂൾ തിരുമുറ്റത്ത് ഒത്തുകൂടി. നീണ്ട 28 വർഷങ്ങൾക്കു പൂർവ വിദ്വാർത്ഥികളുടെ സൗഹൃദം 94 എന്ന കൂട്ടായ്മയാണ് ഒത്തു ചേരലിന് വഴിയൊരുക്കിയത്. 1994 സ്കൂളിൽ എസ്.എസ്.എൽ.സിക്ക് 12 ഡി വിഷനുകൾ ഉണ്ടായിരുന്നു. ഈ ഡിവിഷനുകളുടെ ചാർജ് ഉണ്ടായിരുന്ന 12വിരമിച്ച അദ്ധ്യാപകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. 190 പൂർവ വിദ്യാർത്ഥികളാണ് സംഗമത്തിലെത്തിയത് ചിത്രകാരനും സൗഹൃദം 94 അംഗവുമായ ശ്രീജിത്ത് വിലാതപുരം വരച്ച ചിത്രങ്ങൾ അദ്ധ്യാപകർക്കു സമ്മാനിച്ചു. പൂർവാദ്ധ്യാപകരായ ഉദയവർമ്മ രാജ, വത്സല, കമല, വേണുഗോപാൽ, ഉഷ, ശ്രീധരൻ, മുകുന്ദൻ, നാണു, അന്നപൂർണ്ണ, ശോഭ, കുമാരൻ, ശ്രീമതി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക സുധ വർമ്മ, ഓഫീസ് സ്റ്റാഫ് ശ്രീഹരി എന്നിവർ പങ്കെടുത്തു. സൗഹൃദം 94ന്റെ വകയായി 50 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.